
കോട്ടയം: മുദ്ര പത്രങ്ങൾ മാസങ്ങളോളമായി ലഭ്യമല്ലാത്ത സാഹചര്യത്തിൽ .അവ ലഭ്യമാക്കാൻ കേരള സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കേരളാ കോണ്ഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ആവശ്യപ്പെട്ടു.
കുറഞ്ഞ വിലയുടെ മുദ്രപ്പത്രങ്ങൾ കിട്ടാത്തതിനാൽ , 50രൂപാ മുദ്രപ്പത്രത്തിനു പകരം അത്യാവശ്യ ഘട്ടങ്ങളിൽ 2000 രൂപായുടെ മുദ്രപ്പത്രം പോലും ഉപയോഗിക്കേണ്ടതായി വരുന്നതിനാൽ ഇതിന് .ഉടൻ പരിഹാരം കാണണമെന്നും തോമസ് ആവശ്യപ്പെട്ടു .