c

കോട്ടയം : സംസ്ഥാന ജീവനക്കാരുടെ ശമ്പളം പരിഷ്ക്കരിക്കുവാനുള്ള 12-ാം ശമ്പള പരിഷ്ക്കരണ കമ്മിഷനെ ഉടൻ നിയമിക്കണമെന്ന് എൻ.ജി.ഒ അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. 2019 ലെ ശബള പരിഷ്ക്കരണ കുടിശികയും 19 % കുടിശിക ക്ഷാമബത്തയും ഉടൻ വിതരണം ചെയ്യണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ കൗൺസിൽ യോഗം സംസ്ഥാന സെക്രട്ടറി രഞ്ജു കെ മാത്യു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സതീഷ് ജോർജ് അദ്ധ്യക്ഷത വഹിച്ചു.
ഇന്ന് രാവിലെ 10 മണിക്ക് കോട്ടയം റെഡ് ക്രോസ് ടവ്വറിൽ നടക്കുന്ന സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്യും.