വിഴിക്കിത്തോട്: ശബരിമല തീർത്ഥാടകർക്ക് വിഴിക്കിത്തോട് കുറുവാമൂഴി മണിമലയാർ തീരത്ത് സ്നാനഘട്ടവും വിശ്രമകേന്ദ്രവും സ്ഥാപിക്കണമെന്ന് ഡി.വൈ.എഫ്.ഐ മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇതര സംസ്ഥാനങ്ങളിൽ നിന്നും അയ്യപ്പദർശനത്തിന് എത്തുന്ന ആയിരകണക്കിന് അയ്യപ്പഭക്തർക്ക് എരുമേലിക്ക് മുൻപ് ഒരു വിശ്രമകേന്ദ്രം അനിവാര്യമാണ്. മണ്ഡല മകരവിളക്ക് കാലത്ത് എരുമേലിയിൽ ഉണ്ടാകുന്ന വൻതിരക്കിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന അയ്യപ്പ ഭക്തർക്ക് കുറുവാമൂഴി ഷെൽട്ടർ ആശ്വാസമാകും.ഇതുസംബന്ധിച്ച നിവേദനവും ആക്ഷൻ പ്ലാനും ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ ദേവസ്വം വകുപ്പ് മന്ത്രി, കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്നിവർക്ക് നൽകി.