 
ചങ്ങനാശേരി: പിണറായി സർക്കാർ അന്യായമായി വൈദ്യുതി ചാർജ് വർദ്ധിപ്പിച്ചതിലൂടെ പാവപ്പെട്ടവരുടെയും തൊഴിലാളികളുടെയും ജനജീവിതം താറുമാറായിക്കൊണ്ടിരിക്കുന്ന സാഹചര്യം ഒഴിവാക്കാൻ സർക്കാരിന്റെ അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്ന് ഐ.എൻ.റ്റി.യു.സി ആവശ്യപ്പെട്ടു. ചങ്ങനാശേരി റീജിയണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇലക്ട്രിസിറ്റി ഓഫീസ് പടിക്കൽ സംഘടിപ്പിച്ച പ്രതിഷേധ സമരം ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. റീജിയണൽ പ്രസിഡന്റ് പി.വി ജോർജ് അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബാബു കോയിപ്പുറം, സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ജോമോൻ കുളങ്ങര, ജില്ലാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.