പാമ്പാടി: പാമ്പാടി ശിവദർശന മഹാദേവ ക്ഷേത്രത്തിൽ 113ാമത് ഉത്സവം ജനുവരി 5ന് കൊടിയേറി 12ന് ആറാട്ടോടെ സമാപിക്കും. നോട്ടീസ് പ്രകാശനം ഇന്ന് വൈകുന്നേരം 6ന് ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് എം.എൽ.എ നിർവഹിക്കും. ദേവസ്വം പ്രസിഡന്റ് സി.കെ തങ്കപ്പൻ ശാന്തി അദ്ധ്യക്ഷത വഹിക്കും. ദേവസ്വം സെക്രട്ടറി ലീലാഭായി തുളസിദാസ്, വൈസ് പ്രസിഡന്റ് കെ.എൻ ഷാജിമോൻ, ട്രഷറർ കെ.എം വാസുദേവൻ, ഉത്സവ കമ്മിറ്റി ജനറൽ കൺവീനർ വി.എം ബൈജു പാമ്പാടി, 265ാം നമ്പർ എസ്.എൻ.ഡി.പി ശാഖാ സെക്രട്ടറി കെ.വി രാജൻ, വനിതാസംഘം പ്രസിഡന്റ് ഷിനിജ ബൈജു, യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് അതുൽ പ്രസാദ് എന്നിവർ പങ്കെടുക്കും.