കോട്ടയം ശ്രീനാരായണ ഗുരുദേവ ശിഷ്യനും കുറിച്ചി അദ്വൈത വിദ്യാശ്രമത്തിന്റെയും ഹയർ സെക്കൻഡറി സ്കൂളിന്റെയും സ്ഥാപകനുമായ ശ്രീനാരായണ തീർത്ഥർ സ്വാമിയുടെ ജയന്തി അനുസ്മരണ സമ്മേളനം റിട്ട സ്റ്റാഫ് & ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 10ന് സ്കൂൾ ഹാളിൽ ചേരും. പ്രസിഡന്റ് സി.കെ കുര്യാക്കോസ് അദ്ധ്യക്ഷത വഹിക്കും. ആശ്രമം സെക്രട്ടറിയും സ്‌കൂൾ മാനേജരുമായ സ്വാമി വിശാലാനന്ദ സമ്മേളനം ഉദ്ഘാടനം ചെയ്യും. കുറിച്ചി സദൻ അനുസ്മരണ പ്രഭാഷണം നടത്തും ഹെഡ്മിസ്ട്രസ് എസ്. റ്റി. ബിന്ദു മുഖ്യപ്രസംഗം നടത്തും. സെക്രട്ടറി റ്റി.എസ്.സലിം., വി.എൻ ശ്രീധരൻ നായർ, എൻ.കെ. ബാലകൃഷ്ണൻ, പി.കെ. മുരുകേശൻ, ബിനു കെ. ബാലകുമാർ, പി.ആർ ബാലകൃഷ്ണപിള്ള എന്നിവർ പ്രസംഗിക്കും.