കോട്ടയം:കുമാരനല്ലൂർ ദേവീേക്ഷത്രത്തിൽ തൃക്കാർത്തിക ദർശനം ഇന്ന്. പുലർച്ചെ 2.30നാണ് ദർശനം തുടങ്ങുക. രാവിലെ 6.15ന് ആറാട്ടുകടവിലേക്ക് എഴുന്നള്ളിപ്പ്. 8.30ന് തിരിച്ചെഴുന്നള്ളിപ്പ്. 10 മുതൽ തൃക്കാർത്തിക പ്രസാദമൂട്ട്. വൈകിട്ട് ആറിന് ചുറ്റുവിളക്കു തെളിക്കും. ക്ഷേത്രത്തിലെ നടപ്പന്തലിൽ 5.30 മുതൽ രാത്രി 9.30 വരെ തൃക്കാർത്തിക എഴുന്നള്ളിപ്പ്. രാത്രി 11.30 മുതൽ തൃക്കാർത്തിക പള്ളിവേട്ട എഴുന്നള്ളിപ്പ്. 14ന് ആറാട്ട്. 12.30ന് ആറാട്ട് എഴുന്നള്ളിപ്പ്. കൺവെൻഷൻ പന്തലിൽ രാത്രി 7.30ന് ആറാട്ട് കച്ചേരി. മാതംഗി സത്യമൂർത്തി. 9 മുതൽ നൃത്തനൃത്യങ്ങൾ . 10.30 മുതൽ ശൂർപ്പണഖ ബാലെ. പുലർച്ചെ 4ന് കൊടിയിറക്ക്