
പാമ്പാടി: ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കോട്ടയം താലൂക്ക് ബ്രാഞ്ച് സൗജന്യ ഡയാലിസിസ് കിറ്റ് വിതരണവും കാൻസർ രോഗികൾക്ക് ധനസഹായവും വിതരണവും ശനി ഉച്ചക്കഴിഞ്ഞ് 3.30ന് പാമ്പാടി റെഡ്‌ക്രോസ് ഹാളിൽ നടക്കും. കെ.റ്റി ചാക്കോ സമ്മേളനം ഉദ്ഘാടനം ചെയ്യും. ചെയർമാൻ ഒ.സി ചാക്കോ അദ്ധ്യക്ഷത വഹിക്കും. ഐക്കൺ ചാരിറ്റീസ് സെക്രട്ടറി ജോർജ് ഏബ്രഹാം മുഖ്യപ്രഭാഷണം നടത്തും. റെഡ്‌ക്രോസ് രക്ഷാധികാരി മാത്യൂസ് സി.വർഗീസ് സാമൂഹ്യപ്രവർത്തകൻ കെ.ഗോപകുമാറിനെ ആദരിക്കും. രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകർ ചടങ്ങിൽ പങ്കെടുക്കും.