k

കോട്ടയം: വിദ്യാഭ്യാസ മേഖലയിലെ കേരളത്തിലെ നേട്ടങ്ങളെ ഇല്ലാതാക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് മുൻ എം.പി ഡോ.പി.കെ ബിജു പറഞ്ഞു. വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ എം.ജി സർവകലാശാല കവാടത്തിന് മുന്നിൽ നടന്ന സർവകലാശാല സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ മേഖലയിലെ ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് സംഗമം സംഘടിപ്പിച്ചത്. എ.കെ.പി.സി.ടി.എ ജില്ലാ സെക്രട്ടറി ഡോ.ടി.പി വിനു അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ദേശീയ നിർവാഹക സമിതി അംഗം എ.വി റസൽ, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.കെ.അനിൽകുമാർ എന്നിവർ പങ്കെടുത്തു.