പാലാ: പൂഞ്ഞാർ ലയൺസ് ക്ലബിന്റെ ഉദ്ഘാടനവും ഭാരവാഹികളുടെ സ്ഥാനാരോഹണവും നാളെ പൂഞ്ഞാർ സ്റ്റോവ ഓഡിറ്റോറിയത്തിൽ നടക്കും.
വൈകിട്ട് 6.30ന് ലയൺ ഏരിയ ലീഡർ അഡ്വ. എ.വി. വാമൻകുമാർ ഉദ്ഘാടനം ചെയ്യും. പാലാ സ്‌പൈസ് വാലി ക്ലബ് പ്രസിഡന്റ് സുനിൽ സെബാസ്റ്റ്യൻ അദ്ധ്യക്ഷനാകും. അഡ്വ.സെബാസ്റ്റ്യൻ കുളത്തിങ്കൽ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. അഡീഷണൽ ഇൻകം ടാക്സ് കമ്മീഷണർ ജ്യോതിസ് മോഹൻ മുഖ്യാതിഥിയാകും.

വിവിധ സേവന പദ്ധതികളുടെ ഉദ്ഘാടനം പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു അത്യാലിൽ നിർവഹിക്കും. ലയൺസ് ക്ലബ് ഭാരവാഹികളായ ഡിസ്ട്രിക്ട് ഗവർണർ ഡോ.സണ്ണി വി.സക്കറിയ, തോമസുകുട്ടി ആനിത്തോട്ടം, വിന്നി ഫിലിപ്പ്, ജേക്കബ് ജോസഫ്, ഡെൻസിൽ ജെയിംസ്, ബിജു അർ. കെ. ആർ. വെങ്കിടാചലം, വി.കെ. സജീവ്, സുരേഷ് വഞ്ചിപ്പാലം, പി.സി. ചാക്കോ, ആർ. രാജേഷ്, ആർ. മനോജ്, സുനിൽ സി. തോമസ്, അരുൺ മോഹൻ എന്നിവർ സംസാരിക്കും.

പൂഞ്ഞാർ ലയൺസ് ഭാരവാഹികളായി ഡെൻസിൽ ജെയിംസ് (പ്രസിഡന്റ്), അരുൺ മോഹൻ (സെക്രട്ടറി), വിനോദ് ടി.എൻ. (ഖജാൻജി) എന്നിവർ ചുമതലയേൽക്കും.

പത്രസമ്മേളനത്തിൽ ഭാരവാഹികളായ ബി. ഹരിദാസ് തോപ്പിൽ, ഡെൻസിൽ ജെയിംസ്, അരുൺ മോഹൻ, ആർ.സുശീൽ കുമാർ, വിനോദ് ടി.എൻ. എന്നിവർ പങ്കെടുത്തു.