കുമരകം : കുമരകം ശിവഗിരി തീർത്ഥാടന പദയാത്ര സമിതിയുടെ നേതൃത്വത്തിലുള്ള 14-ാമത് പദയാത്രയ്ക്ക് 25ന് തുടക്കമാകും. കുമരകം ശ്രീകുമാരമംഗലം ക്ഷേത്ര സന്നിധിയിൽ നിന്നും രാവിലെ ആരംഭിക്കുന്ന പദയാത്ര 30ന് ശിവഗിരിയിൽ സമാപിക്കും. പദയാത്രയ്ക്ക് മുന്നോടിയായുള്ള പീതാംബരദീക്ഷ സമർപ്പണം 15ന് രാവിലെ 10.30ന് ശ്രീകുമാരമംഗലം ക്ഷേത്ര സന്നിധിയിൽ നടക്കും. പദയാത്രാസമിതി ചെയർമാൻ ധനപാലൻ കുറുപ്പംപറമ്പിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങ് എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ ജോ. കൺവീനർ വി ശശികുമാർ ഉദ്ഘാടനം ചെയ്യും. എരമല്ലൂർ ഉഷേന്ദ്രൻ തന്ത്രി പിതാംബരദീക്ഷ സമർപ്പണം നടത്തും. എസ്.കെ.എം ദേവസ്വം പ്രസിഡൻ്റ് എ.കെ ജയപ്രകാശ്, സെക്രട്ടറി കെ.പി ആനന്ദക്കുട്ടൻ, 38ാം നമ്പർ ശാഖാ സെക്രട്ടറി എ.സി സനകൻ, 153-ാം ശാഖാ സെക്രട്ടറി കെ.എൻ വിജയപ്പൻ, 154 ാം ശാഖാ പ്രസിഡൻ്റ് മോഹൻദാസ്, 155 -ാം ശാഖാ സെക്രട്ടറി കെ.കെ ജോഷിമോൻ ,തിരുവാർപ്പ് ശാഖാ സെക്രട്ടറി കെ.എൻ സുരേഷ്, വരമ്പിനകം ശാഖാ സെക്രട്ടറി എൻ.നാഗേശൻ, പദയാത്രസമിതി ക്യാപ്റ്റൻ ശിവദാസ് ആണ്ടിത്തറ, വൈസ് ക്യാപ്റ്റൻ സന്തോഷ്കുമാർ, ജയരാജ്, വൈസ് ചെയർമാൻ സന്തോഷ്കുമാർ, മോഹനൻ തിരുവാർപ്പ്, ജോയിൻ്റ് കൺവീനർ ലത അനിൽ, ഖജാൻജി സന്തോഷ് അമ്മങ്കരി, ബിജുമോൻ വാതല്ലൂർകടവ്,​ സുനിൽ ആണ്ടിത്തറ എന്നിവർ സംസാരിക്കും. തുടർന്ന് പ്രസാദമൂട്ട്.