തലയോലപ്പറമ്പ്: വൈദ്യുതി ചാർജ്ജ് വർദ്ധനയ്‌ക്കെതിരെ ബി.ഡി.ജെ.എസ് തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡന്റ് പി.കെ ശശിധരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ വൈസ് പ്രസിഡന്റ് എം.എസ് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ശിവദാസൻ മറവന്തുരുത്ത് പ്രമേയം അവതരിപ്പിച്ചു. വൈസ് പ്രസിഡന്റുമാരായ വൈക്കം പ്രഭാകരൻ, സുരേന്ദ്രൻ കാരുവള്ളിൽ, കമ്മറ്റി അംഗം ടി.കെ സുഗതൻ, കെ.ബി കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു.