കുറവിലങ്ങാട്: ജീവിതശൈലീ രോഗങ്ങളെ നേരിടാൻ ഗാന്ധിജി വിചാർ വേദി, കുറവിലങ്ങാട് ഇടവക പിതൃവേദി, മാതൃവേദി, ലീജിയൻ ഓഫ് മേരി, എകെസിസി, സ്വരുമ പാലിയേറ്റീവ് കെയർ എന്നിവയുടെ നേതൃത്വത്തിൽ ബോധവത്ക്കരണ സെമിനാർ സംഘടിപ്പിക്കും. നേച്ചർക്ലബ് ഇന്റർനാഷണൽ ഡയറക്ടർ ഡോ. ജേക്കബ് വടക്കൻചേരി ക്ലാസിന് നേതൃത്വം നൽകും. നാളെ 9.30ന് നടക്കുന്ന സമ്മേളനത്തിൽ ഡോ. ജോസ് മാത്യു അദ്ധ്യക്ഷത വഹിക്കും. ആർച്ച്പ്രീസ്റ്റ് ഡോ. അഗസ്റ്റിയൻ കൂട്ടിയാനിയിൽ അനുഗ്രഹപ്രഭാഷണം നടത്തും. മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഒന്നിന് പ്രകൃതി സദ്യ. 4.30ന് സമാപനസമ്മേളനം കെ.ഫ്രാൻസിസ് ജോർജ് എം.പി ഉദ്ഘാടനം ചെയ്യും. രജിസ്‌ട്രേഷനും വിവരങ്ങൾക്കും ഫോൺ: 9446351127.