പൊൻകുന്നം : ഇടത്പക്ഷ നയങ്ങളിൽ വ്യതിയാനം വരുത്തിയാൽ അത് തൊഴിലാളി വിരുദ്ധതയാകുമെന്ന് എ. ഐ. ടി. യു. സി. സംസ്ഥാന സെക്രട്ടറി കെ. പി. രാജേന്ദ്രൻ പറഞ്ഞു. പൊൻകുന്നത്ത് എ.ഐ.ടി.യു.സി പ്രക്ഷോഭ ജാഥയ്ക്ക് നല്കിയ സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി.കെ.ശിവൻ അദ്ധ്യക്ഷത വഹിച്ചു. സി. പി. മുരളി, ആർ. സജിലാൽ, അഡ്വ.വി .ബി. ബിനു, അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ , പി .വി. സത്യനേശൻ , അഡ്വ. ജി. ലാലു, എ. ശോഭ , ഒ.പി.എ സലാം, സെക്രട്ടറി വി.കെ.സന്തോഷ് കുമാർ, അഡ്വ. എം. എ. ഷാജി, മോഹൻ ചേന്ദംകുളം, സി .ജി. ജ്യോതിരാജ്, ഹേമലതാ പ്രേംസാഗർ, ടി .കെ. പ്രണവ്, വി.പി.സുരൻ , വി.എസ്.കുര്യാക്കോസ്, സിജോ പ്ലാത്തോട്ടം , രാജൻ ചെറുകാപ്പള്ളിൽ, പി.പ്രജിത്ത്, പി. എസ്.സിനീഷ് , കെ. ബാലചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.