sarppabeli

തലയോലപ്പറമ്പ് : മിടായിക്കുന്നം പുണ്ഡരീകപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ അഷ്ടബന്ധകലശത്തോടനുബന്ധിച്ച് നടന്ന സർപ്പബലി ഭക്തിനിർഭരമായി. ആമേട മനയ്ക്കൽ ശ്രീധരൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. നൂറ് കണക്കിന് ഭക്തജനങ്ങൾ ചടങ്ങിൽ പങ്കെടുത്തു. ഇന്ന് ഉച്ചയ്ക്ക് തത്വഹോമകലശാഭിഷേകം നടക്കും. 15 ന് രാവിലെ 10.40നും ഉച്ചയ്ക്ക് 12.04 നും മദ്ധ്യേ തന്ത്രി മനയത്താ​റ്റില്ലത്ത് ചന്ദ്രശേഖരൻ നമ്പൂതിരിയുടെയും അനിൽ ദിവാകരൻ നമ്പൂതിരിയുടെയും മുഖ്യകാർമ്മികത്വത്തിലാണ് അഷ്ടബന്ധകലശം നടക്കുന്നത്.തുടർന്ന് അന്നദാനവുമുണ്ട്.