ചങ്ങനാശേരി: മരിയൻ തീർത്ഥാടന കേന്ദ്രമായ പാറേൽ പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുനാളിന് സമാപനം കുറിച്ചുകൊണ്ടുള്ള കൊടിയിറക്ക് തിരുനാൾ ആഘോഷം 15ന് നടക്കും. രാവിലെ 5.30ന് കുർബാന ഫാ.ചെറിയാൻ കാരിക്കൊമ്പിൽ, 7.15ന് സപ്രാ, കുർബാന ഫാ.റ്റെജി പുതുവീട്ടിൽക്കളം, 9.30ന് കുർബാന ഫാ.ജേക്കബ് വാരിക്കാട്ട്, 11.30ന് കുർബാന ഫാ.ആന്റണി എത്തക്കാട്, ഉച്ചകഴിഞ്ഞ് 2.30ന് കുർബാന, വൈകുന്നേരം 4.30ന് ആഘോഷപൂർവ്വമായ കുർബാന ആർച്ച് ബിഷപ്പ് തോമസ് തറയിൽ മെത്രാപ്പോലീത്ത, 6ന് പ്രദക്ഷിണം മന്ദിരം കുരിശടിയിലേയ്ക്ക്. തുടർന്ന് കൊടിയിറക്ക്.