കെഴുവംകുളം:എസ്.എൻ.ഡി.പി യോഗം 106ാം നമ്പർ കെഴുവംകുളം ശാഖയിൽ വനിതാസംഘം വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും 15ന് രാവിലെ 10.30 മുതൽ ഗുരുപൂജ ഹാളിൽ നടക്കും. മീനച്ചിൽ യൂണിയൻ വനിതാസംഘം കൺവീനർ സംഗീത അരുൺ ഉദ്ഘാടനം ചെയ്യും. വനിതാസംഘം യൂണിയൻ ചെയർപേഴ്‌സൺ മിനർവ മോഹൻ അദ്ധ്യക്ഷത വഹിക്കും. വനിതാസംഘം സെക്രട്ടറി മിനി സജീവ് കണക്കും റിപ്പോർട്ടും അവതരിപ്പിക്കും. കെഴുവംകുളം ശാഖ പ്രസിഡന്റ് വി.എൻ പ്രമോദ്, ശാഖ സെക്രട്ടറി ടി.കെ ഷാജി, വനിതസംഘം യൂണിയൻ വൈസ് പ്രസിഡന്റ് രാജി ജിജിരാജ്, വനിതസംഘം യൂണിയൻ കമ്മിറ്റി അംഗം സുജാത മോഹൻ, യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് ഹിരൺ ജെ.പരിയാരത്ത്, കുമാരിസംഘം പ്രസിഡന്റ് അശ്വതി പ്രസന്നൻ എന്നിവർ പങ്കെടുക്കും. കെഴുവംകുളം ശാഖാ വനിതാസംഘം പ്രസിഡന്റ് മിനി മുരളി സ്വാഗതം പറയും