survey

കോട്ടയം: കേന്ദ്ര സർക്കാരിന്റെ ഭവനനഗരകാര്യ മന്ത്രാലയത്തിന്റെ അമൃത് 2.0 പദ്ധതിയുടെ ഭാഗമായി കോട്ടയം, ചങ്ങനാശേരി, ഏറ്റുമാനൂർ നഗരങ്ങളിൽ ജി.ഐ.എസ് അധിഷ്ഠിത മാസ്റ്റർ പ്ലാനുകൾ തയ്യാറാക്കുന്നു. ജി.ഐ.എസ് അധിഷ്ഠിത മാസ്റ്റർ പ്ലാൻ തയാറാക്കാൻ ജി.പി.എസ് നിരീക്ഷണങ്ങളും, ഡ്രോൺ സർവേയും 25 മുതൽ ഫെബ്രുവരി 15 വരെ നടക്കും. നഗരങ്ങളോട് ചേർന്ന് വരുന്ന പഞ്ചായത്തുകളുടെ അതിർത്തി പ്രദേശങ്ങളിലാണ് സർവേ. മാസ്റ്റർ പ്ലാനുകൾ തയാറാക്കുന്നതിന് തദ്ദേശസ്വയംഭരണ വകുപ്പിനെ നോഡൽ ഏജൻസിയായും മുഖ്യനഗരാസൂത്രകനെ (പ്ലാനിംഗ്) നോഡൽ ഓഫീസറായും നിയോഗിച്ചിട്ടുണ്ട്.