പാമ്പാടി: പാമ്പാടി സർവീസ് സഹകരണ ബാങ്ക് പ്രവർത്തനം ആരംഭിച്ചിട്ട് നൂറുവർഷം പൂർത്തിയായി. ആഘോഷപരിപാടികൾ സംസ്ഥാന സഹകരണ യൂണിയൻ ഡയറക്ടർ കെ.എം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം സി.എം മാത്യുവിന് മധുരം നൽകിയായിരുന്നു ഉദ്ഘാടനം. ബാങ്ക് പ്രസിഡന്റ് വി.എം പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. മുൻ സെക്രട്ടറി കെ.എ തോമസ്, ബാങ്ക് വൈസ് പ്രസിഡന്റ് ജോജോ ശാമുവൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഹരികുമാർ, ബാങ്ക് മുൻ വൈസ് പ്രസിഡന്റ് അനിൽ നൈനാൻ, മുൻ ഗ്രാമപഞ്ചായത്തംഗം കെ.എസ് ഗിരീഷ്, മുൻ ഭരണസമിതി അംഗം ലില്ലിക്കുട്ടി ഐസക്ക്, ഭരണസമിതി അംഗങ്ങളായ പി.എം വർഗീസ്, കെ.വി തോമസ്, കെ.കെ തങ്കപ്പൻ, ജയൻ കണ്ണൻകര, കെ.വൈ ചാക്കോ, പ്രവീൺ മാണി, കെ.എസ് അനൂപ്, കണ്ണൻ കെ.ദാമു, തുളസി രാധാകൃഷ്ണൻ, ശ്രീകല ശ്രീകുമാർ, സുമ ജേക്കബ്, കെ.എസ് അമ്പിളി, കെ.സി വിജയകുമാർ, എം.മുഹന്മദ് അനസ് എന്നിവർ പങ്കെടുത്തു. ലേഖ ചിദംബരൻ, ഇ.ഒ മനോജ്, അന്നുമോൾ കുര്യാക്കോസ്, ജിൽസി ജോസ്, സുബിന സുരേന്ദ്രൻ, ലിബിൻ കുമാർ എന്നിവർ ഗാനാലാപനം നടത്തി. ജില്ലയിലെ മികച്ച സഹകരണ ബാങ്കിനുള്ള സഹകരണവകുപ്പിന്റെ അവാർഡ് നിരവധി തവണ നോടിയിട്ടുണ്ട്. കഴിഞ്ഞ 16 വർഷമായി തുടർച്ചയായി 20 ശതമാനം ലാഭവീതവും വിതരണം ചെയ്യുന്നുണ്ട്.