mada

ചങ്ങനാശേരി : പൂവം പുതുക്കാട് കൈപ്പുഴാക്കൽ പാടശേഖരത്ത് മടവീഴ്ചയിൽ വിതച്ചിട്ട് 22 ദിവസമായ നെല്ല് നശിച്ചു. ഇനി മടകുത്താൻ രണ്ട് ലക്ഷം രൂപ ചെലവാകും. വിത്തിന് വേറെ തുക കർഷകർ കണ്ടെത്തണം. നെൽ കർഷക സംരക്ഷണ സമിതി രക്ഷാധികാരി വി.ജെ ലാലി, സാം ഈപ്പൻ, പി.പി സേവ്യർ, ജോയി അടിവാക്കൾ, ഓമനക്കുട്ടൻ, വിനോദ് കോവൂർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ചു. നഷ്ടപരിഹാരവും, വിത്തും അടിയന്തരമായി എത്തിക്കുന്നതിനുള്ള നടപടിയുണ്ടാവണമെന്ന് വി.ജെ ലാലി ആവശ്യപ്പെട്ടു.