വാകത്താനം: എസ്.എൻ.ഡി.പി യോഗം 1294ാം നമ്പർ വാകത്താനം ശാഖയിൽ 12ാമത് ശിവഗിരി തീർത്ഥാടന പ്രഭാഷണപരമ്പര 15 മുതൽ 23 വരെ ശാഖാ ഹാളിൽ നടക്കും. 15ന് വൈകിട്ട് 6.30ന് സമൂഹപ്രാർത്ഥന, 7ന് സമ്മേളനം ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് വി.ആർ പ്രസന്നൻ അദ്ധ്യക്ഷത വഹിക്കും. സ്വാമി പ്രബോധതീർത്ഥ പ്രഭാഷണം നടത്തും. ശാഖാ സെക്രട്ടറി കെ.കെ ഷാജി സ്വാഗതവും വൈസ് പ്രസിഡന്റ് എ.എസ് പ്രതാപൻ നന്ദിയും പറയും. 16ന് വൈകിട്ട് 7ന് രമ്യാ രാജു ചേർത്തല പ്രഭാഷണം നടത്തും. പഞ്ചായത്ത് കമ്മിറ്റിഅംഗം സരളാ സുകുമാരൻ സ്വാഗതവും ശാഖാ കമ്മിറ്റി അംഗം കെ.ജി രാജു നന്ദിയും പറയും. 17ന് വൈകിട്ട് 7ന് പ്രസന്നൻ പുലുക്കുട്ടിശ്ശേരിയുടെ പ്രഭാഷണം. വനിതാസംഘം സെക്രട്ടറി പൊന്നമ്മ മുരളീധരൻ സ്വാഗതവും പഞ്ചായത്ത് കമ്മിറ്റി അംഗം വി.പി കുഞ്ഞുമോൻ നന്ദിയും പറയും. 18ന് വൈകിട്ട് 7ന് പ്രസാദ് കൂരോപ്പടയുടെ പ്രഭാഷണം. പഞ്ചായത്ത് കമ്മിറ്റി അംഗം ലക്ഷ്മി രാഘവൻ സ്വാഗതവും ശാഖാ സെക്രട്ടറി കെ.കെ ഷാജി നന്ദിയും പറയും. 19ന് വൈകിട്ട് 7ന് മുരളീധരൻ മണിമലയുടെ പ്രഭാഷണം. ശാഖാ വൈസ് പ്രസിഡന്റ് എ.എസ് പ്രതാപൻ സ്വാഗതവും യൂണിയൻ കമ്മിറ്റിഅംഗം കെ.എസ് സുരേഷ്‌കുമാർ നന്ദിയും പറയും. 20ന് വൈകിട്ട് 7ന് നിയുക്ത യോഗം ഡയറക്ടർ ബോർഡ് മെമ്പർ സജീവ് പൂവത്ത് പ്രഭാഷണം നടത്തും. ശാഖാ സെക്രട്ടറി കെ.കെ ഷാജി സ്വാഗതവും വനിതാസംഘം പ്രസിഡന്റ് പെണ്ണമ്മ ദാമോദരൻ നന്ദിയും പറയും. 21ന് വൈകിട്ട് 7ന് ഡോ.പി.ചന്ദ്രമോഹന്റെ പ്രഭാഷണം. പഞ്ചായത്ത് കമ്മിറ്റി അംഗം പവി.പി കുഞ്ഞുമോൻ സ്വാഗതവും ശാഖാ പ്രസിഡന്റ് വി.ആർ പ്രസന്നൻ നന്ദിയും പറയും. 22ന് രാവിലെ 10ന് സംയുക്ത കുടുംബസംഗമം ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് വി.ആർ പ്രസന്നൻ അദ്ധ്യക്ഷത വഹിക്കും. ഗുരുനാരായണ സേവാനികേതൻ സിനോഷ് പരിയാരം പ്രഭാഷണം നടത്തും. ചങ്ങനാശേരി യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ മുഖ്യപ്രഭാഷണം നടത്തും. ചങ്ങനാശേരി യൂണിയൻ വൈസ് പ്രസിഡന്റ് പി.എം ചന്ദ്രൻ ക്യാഷ് അവാർഡ് വിതരണവും അനുമോദനവും ആദരിക്കലും നിർവഹിക്കും. കെ.എസ് സുരേഷ് കുമാർ, സുകുമാരൻ വാകത്താനം എന്നിവർ പങ്കെടുക്കും. ശാഖാ സെക്രട്ടറി കെ.കെ ഷാജി സ്വാഗതവും ശാഖാ വൈസ് പ്രസിഡന്റ് എ.എസ് പ്രതാപൻ നന്ദിയും പറയും. 23ന് വൈകിട്ട് 7ന് ഷൈലജ പൊന്നപ്പന്റെ പ്രഭാഷണം. ശാഖാ സെക്രട്ടറി കെ.കെ ഷാജി സ്വാഗതവും പഞ്ചായത്ത് കമ്മിറ്റി അംഗം വി.പി കുഞ്ഞുമോൻ നന്ദിയും പറയും.