പാലാ: കേരളാ വനിതാ കോൺഗ്രസ് എം നിയോജകമണ്ഡലം 'വനിതാ സംഗമം' ഇന്ന് കുരിശുപള്ളിക്ക് സമീപമുള്ള എംപ്ലോയീസ് സൊസൈറ്റി ഹാളിൽ 2.30ന് നടക്കും. നിയോജകമണ്ഡലം പ്രസിഡന്റ് ലിസ്സി ബേബി മുളയിങ്കലിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം പാർട്ടി ചെയർമാൻ ജോസ്.കെ.മാണി എം.പി ഉദ്ഘാടനം ചെയ്യും. അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. വനിതാ ജനപ്രതിനിധികളും നിയോജകമണ്ഡലം ഭാരവാഹികളും യോഗത്തിൽ പങ്കെടുക്കും.