asha

വൈക്കം : മറവൻതുരുത്ത് പഞ്ചായത്ത് കൃഷിഭവന്റെയും, പഞ്ചായത്തിന്റെയും സഹകരണത്തോടെ 14ാം വാർഡിൽ കർഷകക്കൂട്ടായ്മയിൽ നടത്തിയ വെള്ളരിക്കൃഷിയുടെ വിളവെടുപ്പ് കൃഷി ഓഫീസർ ആശ എ. നായർ ഉദ്ഘാടനം ചെയ്തു. പ്ലാക്കിത്തറ പുരയിടത്തിലെ ഒന്നര ഏക്കർ സ്ഥലത്താണ് കർഷകക്കൂട്ടായ്മയിൽ കൃഷി ഇറക്കിയത്. ആദ്യ വിളവെടുപ്പിൽ മികച്ച വിളവ് ലഭിച്ചെന്നും കൃഷി ലാഭകരമായെന്നും കർഷകർ പറഞ്ഞു. കൃഷി അസിസ്റ്റന്റ് കെ.സി.മനു, വാർഡ് മെമ്പർ സീമ ബിനു, കർഷകരായ സുന്ദരൻ നളന്ദ, രാജപ്പൻ അരുൺ പ്ലാക്കിത്തറ, സജി , ബേബി മാപ്പിളത്തറ, സുഗതൻ വടക്കേത്തറ എന്നിവർ പങ്കെടുത്തു.