job

കോട്ടയം : വ്യവസായ വാണിജ്യ വകുപ്പിന് കീഴിലുള്ള ചങ്ങനാശ്ശേരി കോമൺ ഫെസിലിറ്റി സർവീസ് സെന്ററിൽ കരാർ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് നാളെ രാവിലെ 10.30 ന് അഭിമുഖം നടത്തും. ഉയർന്ന പ്രായപരിധി 28 വയസ്. യോഗ്യത: ബി.എസ്.സി പോളിമർ കെമിസ്ട്രി/ബി.എസ്.സി കെമിസ്ട്രി/ പോളിമർ ടെക്‌നോളജി ഡിപ്ലോമ/മെക്കാനിക്കൽ എൻജിനിയറിംഗ് ഡിപ്ലോമ. വ്യാവസായിക മേഖയിലെ പ്രവൃത്തി പരിചയം അഭികാമ്യം. താത്പര്യമുളളവർ യോഗ്യതകളും പ്രായവും തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം കോമൺ ഫെസിലിറ്റി സർവീസ് സെന്റർ ചങ്ങനാശ്ശേരിയിൽ ഹാജരാകണം.