
ചങ്ങനാശേരി : കേരള അഡ്വക്കേറ്റ് ക്ലാർക്ക്‌സ് അസോസിയേഷൻ ചങ്ങനാശേരി യൂണിറ്റ് സമ്മേളനം ജില്ലാ പ്രസിഡന്റ് ടി. ജയകുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വി.എൻ ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി മധു ഗോപിനാഥ് റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. കെ.പി പ്രജീഷ് അനുശോചന പ്രമേയവും , വി.സി സുരേഷ്, ശാലിനി ബോബി എന്നിവർ പ്രമേയങ്ങളും അവതരിപ്പിച്ചു. എ.ഡി മനോഹരൻ, കെ.സി ബിനു, പി.പി റെജി, നിഷാ സുരേഷ്, മാണി കുര്യാക്കോസ് എന്നിവർ പങ്കെടുത്തു. കുമാരനല്ലൂർ സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജില്ലാ പ്രസിഡന്റ് ടി. ജയകുമാറിനെ ആദരിച്ചു. പി.എം ബിനോയ് സ്വാഗതവും , ഗീതാ സാബു നന്ദിയും പറഞ്ഞു.