drvrs-club

ചങ്ങനാശേരി: ചങ്ങനാശേരി ഡ്രൈവേഴ്‌സ് ക്ലബ് വാർഷിക സമ്മേളനം മുനിസിപ്പൽ ചെയർപേഴ്‌സൺ കൃഷ്ണകുമാരി രാജശേഖരൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.ജി മുരളീധരൻ നായർ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ധനസഹായ വിതരണം ട്രിവാൻഡ്രം സ്പിന്നിംഗ് മിൽസ് ചെയർമാൻ സണ്ണി തോമസ് നിർവഹിച്ചു. കിടപ്പുരോഗികൾക്കുള്ള ധനസഹായം മുൻ മുനിസിപ്പൽ വൈസ് ചെയർമാർ മറ്റപ്പള്ളി ശിവശങ്കരപ്പിള്ള നിർവഹിച്ചു. വിവിധ എൻഡോവുമെന്റുകളുടെ വിതരണം ഫാമിംഗ് കോർപ്പറേഷൻ അംഗം പ്രേംചന്ദ് മാവേലി നൽകി. ജോഷിൻ ബോബി മുഖ്യപ്രഭാഷണം നടത്തി. പി.എസ് മുഹമ്മദ് ബഷീർ, രമേഷ് ബാബു, എൻ.സതീഷ്‌കുമാർ മഞ്ചാടിക്കര, കെ.എസ് സതീഷ് ബാബു, കെ.ജെ ചാക്കോ എന്നിവർ പങ്കെടുത്തു.