
കോട്ടയം : അക്ഷരനഗരി ഇന്നോളം കണ്ടിട്ടില്ലാത്ത ഷോപ്പിംഗ് അനുഭവത്തിനാണ് ലുലുവിന്റെ വരവോടെ തുടക്കമാകുന്നത്. ഉപ്പുതൊട്ട് കർപ്പൂരം വരെ വിലക്കുറവിൽ എത്തുമ്പോൾ സമീപജില്ലക്കാർക്കും ലുലു വിസ്മയമാകും. പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളുടെയും പ്രധാന ഷോപ്പിംഗ് കേന്ദ്രമാകും. തിരുവനന്തപുരം, കൊച്ചി ലുലു മാളുകളുടെ മിനി പതിപ്പാണ് കോട്ടയത്തേത്. ലോകോത്തര നിലവാരത്തിലുള്ള ഹൈപ്പർമാർക്കറ്റാണ് മിനി മാളിലെ ഹൈലൈറ്റ്. ഗ്രോസറി മുതൽ ഫാഷൻ തുണിത്തരങ്ങൾ തുടങ്ങി ഇലക്ട്രോണിക്സ് ഹോം അപ്ലെയൻസുകൾ വരെ ഒരുകുടക്കീഴിൽ. ഇതിന് പുറമേ ഫുഡ് കോർട്ട്, ഇൻഡോർ ഗെംയിമിംഗ് സോൺ, മികച്ച പാർക്കിംഗ്, ബ്രാൻഡഡ് ഷോറൂമുകൾ എന്നിവയും.
യു.എസ്, യൂറോപ്പ്, ഫാർ ഈസ്റ്റ്, ഓസ്‌ട്രേലിയ, ആഫ്രിക്ക തുടങ്ങിയ വിവിധയിടങ്ങളിലെ വൈവിദ്ധ്യമാർന്ന ദൈനംദിന ഉത്പന്നങ്ങളുടെ വിപുലമായ ശ്രേണിയുണ്ട്. പഴം, പച്ചക്കറി, പാൽ ഉത്പന്നങ്ങൾ, ഫാം ഫ്രഷ് പ്രോഡക്ടുകൾ, മത്സ്യം ഇറച്ചി എന്നിവയുടെ പ്രത്യേക കൗണ്ടറുകൾ മനസ് നിറഞ്ഞുള്ള ഷോപ്പിംഗാണ് സമ്മാനിക്കുക. വൈവിധ്യമാർന്ന ബേക്കറി, ഹോട്ട് ഫുഡ് സെക്ഷനുകൾ ഭക്ഷണപ്രിയരുടെ മനംകവരും. ഹെൽത്ത് ആൻഡ് ബ്യൂട്ടി ഉത്പന്നങ്ങളുമുണ്ട്.
500 പേർക്ക് ഒരേസമയം ഇരിക്കാവുന്ന ഫുഡ്‌കോർട്ടും
എല്ലാ പ്രായത്തിലുള്ളവർക്കും അനുയോജ്യമായ വസ്ത്രശേഖരം, ഫുട്‌വെയറുകൾ, ബാഗ്, ബ്യൂട്ടി ഉത്പന്നങ്ങൾ മുതൽ കുട്ടികൾക്കുള്ള ഗെംയിമിംഗ് കളക്ഷനുകൾ വരെ ലുലു ഫാഷൻ സ്റ്റോറിൽ ഏവരെയും കാത്തിരിക്കുന്നു. ലാപ്‌ടോപ്പ്, മൊബൈൽ ഫോണുകൾ, ഐപാഡ് ടാബ് , ടിവി, റെഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ തുടങ്ങി വീട്ടുപകരണങ്ങൾക്കും വൻവിലക്കുറവാണ്. കുട്ടികൾക്ക് വിനോദത്തിനായി 9000 സ്‌ക്വയർ ഫീറ്റിന്റെ ഫൺടൂറയുമുണ്ട്.
500 പേർക്ക് ഒരേസമയം ഇരിക്കാവുന്ന ഫുഡ്‌കോർട്ടും മിനി മാളിലുണ്ട്.
ചടങ്ങിൽ പ്രമുഖർ
ശിവഗിരി മഠം സ്വാമി ഋതംബരാനന്ദ, ഫാ.മൈക്കിൾ വെട്ടിക്കാട് ഉൾപ്പടെ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. ലുലു ഗ്ലോബൽ ഓപ്പറേഷൻസ് ഗ്രൂപ്പ് ഡയറക്ടർമാരായ സലിം എം.എ, മുഹമ്മദ് അൽത്താഫ്, , ഡയറക്ടർ ഫഹാസ് അഷറഫ്, ലുലു മാൾസ് ഇന്ത്യ ഡയറക്ടര് ഷിബു ഫിലിപ്പ്സ് എന്നിവരും പങ്കെടുത്തു.