pani

വാഴൂർ : കൂട്ടിക്കൽ,വാഴൂർ ഗ്രാമപഞ്ചായത്തുകളിലെ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച ഫാമിലെ പന്നികളെ കൊന്ന് സംസ്‌കരിച്ചു. വാഴൂരിൽ നാലും, കൂട്ടിക്കലിൽ 11 എണ്ണത്തെയുമാണ് കേന്ദ്ര സർക്കാർ മാനദണ്ഡപ്രകാരം ശാസ്ത്രീയമായി കൊലപ്പെടുത്തി മറവ് ചെയ്തത്. വാഴൂരിൽ ആകെയുണ്ടായിരുന്നത് 635 പന്നികളാണ്. കൂട്ടിക്കലിൽ 16 ഉം. ചീഫ് വെറ്ററിനറി ഓഫീസർ ഡോ.സജീവ് കുമാർ,എപ്പിഡമിയോളജിസ്റ്റ് ഡോ.എസ്.രാഹുൽ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ. വെറ്ററിനറി സർജന്മാരായ ഡോ.ബിനു ജോസ്ലിൻ, ഡോ.നെൽസൺ എന്നിവരുടെ മേൽനേട്ടത്തിലാണ് പന്നികളെ സംസ്‌കരിച്ചത്. പന്നിപ്പനി രോഗം സ്ഥിരീകരിച്ച ഫാമിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം രോഗബാധിത പ്രദേശമായും 10 കിലോമീറ്റർ ചുറ്റളവ് രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്. പന്നിമാംസ വിതരണവും വില്പനയും പന്നിമാംസം,തീറ്റ എന്നിവയുടെ കടത്തും നിരോധിച്ചു.

നിരീക്ഷണ മേഖലകൾ

വെള്ളാവൂർ

കങ്ങഴ,പാമ്പാടി

കൂരോപ്പട

പള്ളിക്കത്തോട്