iron

പൊൻകുന്നം : കേരള അയൺ ഫാബ്രിക്കേഷൻ ആൻഡ് എൻജിനിയറിംഗ് അസോസിയേഷൻ ജില്ലാ സമ്മേളനം ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അജികുമാർ സി. ജി അദ്ധ്യക്ഷനായിരുന്നു. ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി. ആർ. ശ്രീകുമാർ മുഖ്യാതിഥിയായി. ജില്ലാ സെക്രട്ടറി ഡെന്നി കെ. ഫിലിപ്പ് റിപ്പോർട്ടും, ട്രഷറർ കെ.കെ. ദിലീപ് കുമാർ കണക്കും, സംസ്ഥാന ജോയിന്റ് സെക്രട്ടറി എ.പി. അബൂബക്കർ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. ഭാരവാഹികളായി എം. കെ. ജയപ്രകാശ് (പ്രസിഡന്റ്), ബിജു. എസ് ( സെക്രട്ടറി) മോൻ ജേക്കബ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.