d

കോട്ടയം : രക്ഷാദൗത്യത്തിന് വ്യോമസേന പണം ചോദിക്കുന്നത് കേരളത്തോടുള്ള വിവേചനമെന്ന പ്രചാരണം സി.പി.എമ്മിന്റെ രാഷ്ട്രീയ വേലയെന്ന് മുൻകേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു. പ്രതിരോധ വകുപ്പിന്റെ സാധാരണ നടപടി ക്രമത്തെ വക്രീകരിക്കുകയാണ്. എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമായ ചട്ടമാണിത്. ബിൽ കേരളം അടയ്‌ക്കേണ്ടി വരില്ല. ഇത് നീക്കുപോക്കുകൾ മാത്രമാണ്. വർഷങ്ങളായി വകുപ്പുകൾ തമ്മിൽ സേവനത്തിന്റെ ബില്ലുകൾ കൈമാറാറുണ്ട്. 1970ലെ ആംഡ് ഫോഴ്സ് ആക്ട് പ്രകാരവും 1990ലെ ഗവൺമെന്റ് അക്കൌണ്ടിംഗ് റൂൾ പ്രകാരവുമുള്ള നടപടിയാണിത്. ഭാവിയിൽ അഴിമതി ആരോപണമടക്കം ഉണ്ടാകാതിരിക്കാൻ ചട്ടം പാലിച്ചേ മുന്നോട്ടുപോകാനാവൂയെന്നും അദ്ദേഹം പറഞ്ഞു.