ചങ്ങനാശേരി:കെ.എസ്.ആർ.ടി.സി ചങ്ങനാശേരി ഡിപ്പോയിലെ ബഡ്ജറ്റ് ടൂറിസം സെൽ ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങളോടനുബന്ധിച്ച് വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ട്രിപ്പുകൾ ഒരുക്കി. 21ന് ഇലവീഴപൂഞ്ചിറ ഇല്ലിക്കൽ കല്ല്, വാഗമൺ 22ന് ആതിരപ്പള്ളി വാഴച്ചാൽ മലക്കപ്പാറ, 26ന് ആഴിമല, ചെങ്കൽ ക്ഷേത്രം,പത്ഭനാഭ ക്ഷേത്രം, 28ന് അഷ്ടമുടി കായൽ, 29ന് കാന്തല്ലൂർ, മറയൂർ, മൂന്നാർ 31ന് കമ്പം, മധുര, തഞ്ചാവൂർ ക്ഷേത്രം ഉൾപ്പെടെ യുള്ള സ്ഥലങ്ങളിലേക്ക് ട്രിപ്പുകൾ ക്രമീകരിച്ചിരിക്കുന്നതായി ഡിപ്പോ കോഓർഡിനേറ്റർ അറിയിച്ചു. സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം. ഫോൺ:9846852601, 9400234581.