ചങ്ങനാശേരി: ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിൽ യൂറോളജി ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിൽ സൗജന്യ യൂറോളജി ക്യാമ്പ് 16, 17, 19 തീയതികളിൽ നടക്കും. ഡോ.മെബിൻ ബി.തോമസ് കൺസൾട്ടന്റ് യൂറോളജിസ്റ്റ് ക്യാമ്പിന് നേതൃത്വം നൽകും. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ സംഘടിപ്പിക്കുന്ന ക്യാമ്പിൽ കൺസൾട്ടേഷൻ സൗജന്യം. ലാബ് സേവനങ്ങൾക്കും റേഡിയോളജി സേവനങ്ങൾക്കും 25 ശതമാനം ഡിസ്‌കൗണ്ടും ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ക്യാമ്പിൽ നിന്നും നിർദ്ദേശിക്കപ്പെടുന്നവർക്ക് എൻഡോസ്‌കോപ്പിക്കും പ്രൊസിജറിനും പ്രത്യേക ഡിസ്‌കൗണ്ടും ഉണ്ടായിരിക്കും. എല്ലാവിധ അത്യാധുനിക സൗകര്യങ്ങളോടെ ഉന്നത നിലവാരമുള്ള യൂറോളജി ചികിത്സ വിദഗ്ധസംഘത്തിന്റെ നേതൃത്വത്തിൽ കുറഞ്ഞ ചിലവിൽ ആശുപത്രിയിൽ ലഭ്യമാണെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ.ജെയിംസ് പി.കുന്നത്ത് അറിയിച്ചു. രജിസ്ട്രേഷന്: ഫോൺ: 0481 272 2100.