പാലാ: കേരളത്തിലെ പരമ്പരാഗത കള്ള് ചെത്ത്,കയർ തുടങ്ങിയ വ്യവസായങ്ങൾ ഇന്ന് വലിയ പ്രതിസന്ധികളെയാണ് നേരിടുന്നതെന്നും തൊഴിലാളികൾക്ക് തൊഴിൽ സംരക്ഷണം ഉറപ്പാക്കുന്ന കാര്യത്തിൽ ഇടതുപക്ഷ സർക്കാർ വേണ്ടത്ര ജാഗ്രത കാണിക്കുന്നില്ലെന്നും എ.ഐ.റ്റി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി രാജേന്ദ്രൻ കുറ്റപ്പെടുത്തി. സംസ്ഥാന സർക്കാർ തൊഴിലാളികളുടെ കൂലിയും, തൊഴിലും, സാമൂഹ്യ സുരക്ഷയും ഉറപ്പുവരുത്തണമെന്നും കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എ.ഐ.റ്റി.യു.സിയുടെ നേതൃത്വത്തിൽ ജനുവരി 17ന് ഒരുലക്ഷം തൊഴിലാളികളെ പങ്കെടുപ്പിച്ചു സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ജനുവരി 17ലെ മാർച്ചിന്റെ പ്രചരണാർത്ഥം കെ പി രാജേന്ദ്രൻ ക്യാപ്റ്റനായുള്ള എ.ഐ.റ്റി.യു.സി സംസ്ഥാന ജാഥയ്ക്ക് പാലായിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘാടകസമതി ചെയർമാൻ ബാബു കെ.ജോർജ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ.പി.ആർ തങ്കച്ചൻ സ്വാഗതം പറഞ്ഞു. വൈസ് ക്യാപ്റ്റൻ സി.പി മുരളി, ജാഥ ഡയറക്ടർ സജി ലാൽ,അഡ്വ വി.ബി ബിനു, പി.വി സത്യനേശൻ, അഡ്വ ഗോവിന്ദൻ പള്ളിക്കാപ്പിൽ, അഡ്വ ജി.ലാലു, എ ശോഭ,ഒ.പി.എ സലാം, അഡ്വ വി.കെ സന്തോഷ്‌കുമാർ, പി.കെ ഷാജകുമാർ, അഡ്വ തോമസ് വി.റ്റി,എം.ജി ശേഖരൻ, ഇ.കെ മുജീബ്, റ്റി.ബി ബിജു, എം.റ്റി സജി, അഡ്വ.പയസ് രാമപുരം എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ അടിക്കുറിപ്പ്
എ ഐ റ്റി യു സി സംസ്ഥാന ജാഥക്ക് പാലായിൽ നൽകിയ സ്വീകരണത്തിൽ ജാഥ ക്യാ്ര്രപൻ കെ പി രാജേന്ദ്രൻ പ്രസംഗിക്കുന്നു.