മണർകാട്: പാണംപടി സെന്റ്.മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ പൗലോസ് മോർ കൂറീലോസ് തിരുമേനിയുടെ 107ാം ഓർമ്മ പെരുന്നാളിനോട് അനുബന്ധിച്ച് മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി പള്ളിയിൽ നിന്നും പരിശുദ്ധ പിതാവിന്റെ കബറിങ്കലേക്ക് മണർകാട് പള്ളി കേന്ദ്രമായുള്ള വാഹന തീർത്ഥയാത്രയ്ക്ക് ഗ്രാമപഞ്ചായത്ത് ഭരണസമിതി മണർകാട് കവലയിൽ സ്വീകരണം നൽകി. വൈസ് പ്രസിഡന്റ് ജെസ്സി ജോൺ, പഞ്ചായത്ത് അംഗങ്ങളായ ഫിലിപ്പ് കിഴക്കേപറമ്പിൽ, ജിജി മണർകാട്, രഞ്ജിത അനീഷ്, ബിനു രാജു, ജോളി ഏബ്രഹാം, ജോമോൻ ജിനേഷ്, ജാക്സൺ മാത്യു എന്നിവർ സംബന്ധിച്ചു. വ്യാപാരി വ്യവസായിയുടെ നേതൃത്വത്തിൽ ജനറൽ സെക്രട്ടറി ജേക്കബ് വർഗീസ് സ്വീകരണം നൽകി.