പൈക : ശബരിമല തീർത്ഥാടനത്തിന്റെ പ്രധാന പാതയായ മൂവാറ്റുപുഴ - പുനലൂർ സംസ്ഥാനപാതയിൽ സ്ഥിതി ചെയ്യുന്ന പൈക ഗവ.ആശുപത്രിയിൽ 24 മണിക്കൂറും കിടത്തി ചികിത്സ ആരംഭിക്കണമെന്ന് യൂത്ത് ഫ്രണ്ട് (എം) എലിക്കുളം മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് (എം) സ്റ്റിയറിംഗ് കമ്മിറ്റിയംഗം സാജൻ തൊടുക ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് തോമസ് ആയില്യക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. റ്റോമി കപ്പിലുമാക്കൽ,ജിമ്മിച്ചൻ ഈറ്റത്തോട്ട്, ജയിംസ് പൂവത്തോലി,അജി അമ്പലത്തറ,ജോമോൻ കൊല്ലകൊമ്പിൽ,ജസ്റ്റിൻ വട്ടക്കുന്നേൽ,ബിനേഷ് പാറാംതോട്ട്,കിരൺ ഞുണ്ടൻമാക്കൽ,നെവിൻ കോഴിപൂവനാനിക്കൽ,,ജോസുകുട്ടി പുള്ളോലി,റോബിൻ കുന്നപ്പള്ളി, ,ജോസഫ് വട്ടയ്ക്കാട്ട് എന്നിവർ പ്രസംഗിച്ചു.