
കോട്ടയം: കിഫ്ബി സഹായത്തോടെ 93.225 കോടി രൂപ ചെലവിട്ടു നിർമ്മിക്കുന്ന ഏറ്റുമാനൂർ ശുദ്ധജലവിതരണ പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് തോംസൺ കൈലാസ് ഓഡിറ്റോറിയത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. മന്ത്രി വി.എൻ വാസവൻ അദ്ധ്യക്ഷത വഹിക്കും. മീനച്ചിലാറ്റിൽ നിന്ന് ജലം ശേഖരിച്ച് ഏറ്റുമാനൂരിന് സമീപം നേതാജി നഗറിൽ സ്ഥാപിക്കുന്ന 22 ദശലക്ഷം ലിറ്റർ ശേഷിയുള്ള ശുദ്ധീകരണശാലയിൽ ശുദ്ധീകരിച്ച് ഏറ്റുമാനൂർ നഗരസഭയിലേക്കും സമീപ ഗ്രാമപഞ്ചായത്തുകളായ അതിരമ്പുഴ, കാണക്കാരി, മാഞ്ഞൂർ എന്നിവിടങ്ങളിലേക്കും ശുദ്ധജലം എത്തിക്കും.