accdent

എരുമേലി : ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ എരുമേലി മുക്കൂട്ടുതറയിൽ തോട്ടിലേയ്ക്ക് മറിഞ്ഞ് 2 പേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രി 11 ഓടെയായിരുന്നു അപകടം. ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ബംഗളൂരു സ്വദേശികളായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. പരിക്കേറ്റവരിൽ ഒരാളെ കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിലും, മറ്റൊരാളെ മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം. മോട്ടോർ വാഹനവകുപ്പിന്റെ സേഫ് സോൺ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.