
വാഴൂർ : കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് പകരം വയ്ക്കാനില്ലാത്ത നേതാവാണ് കാനം രാജേന്ദ്രനെന്ന് കേരള മഹിളാ സംഘം സംസ്ഥാന സെക്രട്ടറി ഇ.എസ്.ബിജിമോൾ പറഞ്ഞു. മഹിളാ സംഘം ജില്ലാ കമ്മിറ്റി വാഴൂരിലെ കാനം സ്മൃതി മണ്ഡപത്തിൽ സംഘടിപ്പിച്ച കാനം രാജേന്ദ്രൻ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ജില്ലാ പ്രസിഡന്റ് ലീനമ്മ ഉദയകുമാർ അദ്ധ്യക്ഷയായി. ജില്ലാ സെക്രട്ടറി ഹേമലതാ പ്രേംസാഗർ, പി.എസ്.പുഷ്പമണി, അജിതാ മനോഹർ, മോഹൻ ചേന്നംകുളം, എം. എ.ഷാജി, രാജൻ ചെറുകാപ്പള്ളി, സി.ജി.ജ്യോതിരാജ്, വാവച്ചൻ വാഴൂർ തുടങ്ങിയവർ പങ്കെടുത്തു. സ്വപ്ന റെജി സ്വാഗതവും, ജസീന നന്ദിയും പറഞ്ഞു.