
കോട്ടയം: സ്വത്തുതർക്കത്തിന്റെ പേരിൽ കാഞ്ഞിരപ്പള്ളിയിൽ സഹോദരനെയും മാതൃസഹോദരനെയും വെടിവച്ചു കൊന്ന കേസിന്റെ വാദം അഡിഷണൽ സെഷൻസ് ജഡ്ജി ജെ.നാസർ മുൻപിൽ പൂർത്തിയായി. 2023 ഏപ്രിൽ 24 നാണ് വിചാരണ ആരംഭിച്ചത്. 2022 മാർച്ച് 7 നാണ് കാഞ്ഞിരപ്പള്ളി കരിമ്പനാൽ ജോർജ് കുര്യൻ സഹോദരൻ രഞ്ജു കുര്യനെയും മാതൃസഹോദരനായ മാത്യു സ്‌കറിയയെയും വെടിവച്ചു കൊലപ്പെടുത്തിയത്. 278 പ്രമാണങ്ങളും വിദേശനിർമിത റിവോൾവറും ഉൾപ്പെടെ 75 തൊണ്ടിമുതലും ഹാജരാക്കി. ജോർജ് കുര്യൻ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും സമർപ്പിച്ച ജാമ്യാപേക്ഷകൾ തള്ളിയിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.സി.എസ്.അജയൻ, അഭിഭാഷകരായ നിബു ജോൺ, സ്വാതി എസ്.ശിവൻ എന്നിവർ ഹാജരായി.