ചെമ്പിളാവ്:വട്ടംപറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് കൊടിയേറും. 23 നാണ് ആറാട്ടുത്സവം. ഇന്ന് വൈകിട്ട് 6.30ന് കൊടിയേറ്റ്.ക്ഷേത്രം തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരി,മലമേൽകൃഷ്ണൻ നമ്പൂതിരി,മേൽശാന്തി സോമശർമ്മൻ നമ്പൂതിരി എന്നിവർ കാർമ്മികത്വം വഹിക്കും.7ന് സ്വാമി വിശുദ്ധാനന്ദയുടെ ആദ്ധ്യാത്മിക പ്രഭാഷണം. നാളെ ഉച്ചയ്ക്ക് 12ന് ഉത്സവബലി,രാത്രി 8.30ന് കൊടിക്കീഴിൽ വിളക്ക്,18ന് രാവിലെ നവകകലശാഭിഷേകം,ഉച്ചയ്ക്ക് 12ന് ഉത്സവബലിദർശനം,വൈകിട്ട് 7ന് ട്രിപ്പിൾ തായമ്പക,19ന് വൈകിട്ട് 7ന് മെഗാഷോ തുടർന്ന് വിളക്കിനെഴുന്നള്ളത്ത്,20ന് രാവിലെ നവകകലശാഭിഷേകം,12ന് ഉത്സവബലിദർശനം,വൈകിട്ട് 7ന് തിരുവാതിരകളി, 21ന് ഉച്ചയ്ക്ക് 12ന് ഉത്സവബലിദർശനം,രാത്രി 9.30ന് നൃത്തനാടകം. പള്ളിവേട്ട ദിനമായ 22ന് രാവിലെ നവകകലശാഭിഷേകം,വൈകിട്ട് 5ന് കാഴ്ചശ്രീബലി പേരൂർ സുരേഷിന്റെ പ്രമാണിത്തത്തിൽ പഞ്ചാരിമേളം, രാത്രി 10ന് പള്ളിവേട്ട,ആറാട്ട് ഉത്സവദിനമായ 23ന് രാവിലെ ഉപദേവന്മാർക്ക് കലശാഭിഷേകം,ഉച്ചയ്ക്ക് 1ന് ആറാട്ടുസദ്യ,ഓട്ടൻതുള്ളൽ,വൈകിട്ട് 5ന് ആറാട്ടുപുറപ്പാട്,രാത്രി 11ന് ആറാട്ട് വരവ്, എതിരേൽപ്പ്, നടയിൽ പറവയ്പ്, വലിയകാണിക്ക,നവകകലശാഭിഷേകം കൊടിയിറക്ക്.