കോട്ടയം: മെട്രോവാർത്ത ചീഫ് എഡിറ്ററായിരുന്ന ആർ.ഗോപീകൃഷ്ണന്റെ സ്മരണാർഥം ഏർപ്പെടുത്തിയ 25,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം മാതൃഭൂമി കോഴിക്കോട് യൂണിറ്റിലെ സബ് എഡിറ്റർ അഞ്ജന ഉണ്ണികൃഷ്ണന് മന്ത്രി വി.എൻ.വാസവൻ സമ്മാനിച്ചു. കോട്ടയം പ്രസ് ക്ലബുമായി ചേർന്ന് അദ്ദേഹത്തിന്റെ കുടുംബമാണ് പുരസ്കാരം ഏർപ്പെടുത്തിയത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷനായിരുന്നു. കെ.ഫ്രാൻസിസ് ജോർജ് എം.പി ഗോപീകൃഷ്ണൻ ആൽബം പ്രകാശനം ചെയ്തു. മുതിർന്ന മാധ്യമപ്രവർത്തകരായ മാടവന ബാലകൃഷ്ണപിള്ള, പി.പി ജെയിംസ് എന്നിവർ ഗോപീകൃഷ്ണൻ അനുസ്മരണം നടത്തി. പ്രസ്‌ക്ലബ് പ്രസിഡന്റ് അനീഷ് കുര്യൻ, സെക്രട്ടറി ജോബിൻ സെബാസ്റ്റ്യൻ, വൈസ് പ്രസിഡന്റ് രശ്മി രഘുനാഥ്, ഗോപീകൃഷ്ണന്റെ ഭാര്യ ലീല ഗോപീകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.