d

ഏറ്റുമാനൂർ : അപ്പർ കുട്ടനാട്ടിലെ നെൽകർഷകരുടെ പ്രശ്നങ്ങളിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കേരള കോൺഗ്രസ് എക്സിക്യുട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു. നീണ്ടൂർ മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ബിജു കെ. എൽ അദ്ധ്യക്ഷത വഹിച്ചു. ഓട്ടോ തൊഴിലാളി യൂണിയൻ ഉദ്ഘാടനം കെ.ഫ്രാൻസിസ്‌ ജോർജ് എം.പി നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ. ജയ്സൺ ജോസഫ്, അഡ്വ.പ്രിൻസ് ലൂക്കോസ് അഡ്വ. മൈക്കിൾജെയിംസ്, ബിനു ചെങ്ങളം, പ്രൊഫ. റോസമ്മ സോണി, ഷൈജി ഓട്ടപ്പള്ളി, കൊച്ചുറാണി ഓട്ടക്കാട്ടിൽ , ജോസ് പാറേട്ട് , തോമസ് വഞ്ചിപുരക്കൽ, ഷിബു താന്നിച്ചുവട്ടിൽ, ജോസ് കൈപ്പുഴ, ജേക്കബ് നെടുംതുരുത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു