കാഞ്ഞിരപ്പള്ളി: മുണ്ടക്കയം, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി,ഈരാറ്റുപേട്ട എന്നീ ബ്ലോക്ക് കമ്മറ്റികളുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷനിലേക്ക് ഇന്ന് 10.30ന് മാർച്ച് നടത്തും. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ തമ്മിലുണ്ടായ വാക്കുതർക്കം മൊബൈലിൽ ചിത്രീകരിച്ചു എന്നാരോപിച്ച് കോൺഗ്രസ് വനിതാ അംഗത്തെ കൈയേറ്റം ചെയ്യുകയും മൊബൈൽ ഫോൺ എറിഞ്ഞ് നശിപ്പിക്കുകയും ചെയ്ത ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴിയുടെ നടപടിയിൽ പ്രതിഷേധിച്ചാണ് മാർച്ച് സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാന ജില്ല നേതാക്കൾ യോഗത്തിൽ പങ്കെടുക്കും