പാലാ: മീനച്ചിൽ താലൂക്ക് എൻ.എസ്.എസ് യൂണിയന്റെ ആഭിമുഖ്യത്തിൽ ഉന്നതവിജയം നേടിയ പ്രതിഭകളെയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെയും ആദരിച്ചു.
യൂണിയൻ ചെയർമാൻ മനോജ് ബി.നായരുടെ അധ്യക്ഷതയിൽ ചേർന്ന പ്രതിഭാസംഗമ സമ്മേളനം എൻ.എസ്.എസ് രജിസ്ട്രാർ വി.വി. ശശിധരൻ നായർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി എം.സി.ശ്രീകുമാർ സ്വാഗതം പറഞ്ഞു. ഉണ്ണികൃഷ്ണൻ കുളപ്പുറത്ത്, കെ.ഒ.വിജയകുമാർ, എൻ ഗിരീഷ് കുമാർ, രാജേഷ് മറ്റപ്പള്ളി, പി. രാധാകൃഷ്ണൻ, അംബിക ദേവി എസ് എന്നിവർ സംസാരിച്ചു.