വൈക്കം : പട്ടികവിഭാഗ സംവരണത്തിൽ മേൽത്തട്ട് പരിധി ഏർപ്പെടുത്താനും ഉപവർഗ്ഗീകരണത്തിന് സംസ്ഥാനങ്ങൾക്ക് അധികാരം നൽകുന്ന സാഹചര്യത്തിൽ സുപ്രീംകോടതി വിധി മറികടക്കാൻ കേന്ദ്രം നിയമനിർമ്മാണം നടത്തണമെന്നും, സംസ്ഥാന സർക്കാർ മറ്റു നടപടികളിലേക്ക് കടക്കരുതെന്നും കേരള വേലൻ മഹാജനസഭ സംസ്ഥാന പ്രസിഡന്റ് ഡി. എസ് പ്രസാദ് ആവശ്യപ്പെട്ടു. വൈക്കം സത്യാഗ്രഹ സ്മാരക ഹാളിൽ നടത്തിയ കേരള വേലൻ മഹാജനസഭ സംഘടിപ്പിച്ച ശില്പശാലയിൽ സംവരണവിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ശില്പശാല ഹൈക്കോടതി അഭിഭാഷകൻ സി.എസ് മണിലാൽ ഉദ്ഘാടനം ചെയ്തു. പി.വി ഷാജിൽ, അഡ്വ.ആശ, ജനറൽ സെക്രട്ടറി കെ.ഇ മണിയൻ, സംസ്ഥാന വൈസ്പ്രസിഡന്റ് കെ.വി അജി, താലൂക്ക് പ്രസിഡന്റ് എം.കെ രവി, ഷെവീൻ, വനിതാ സെക്രട്ടറി ലളിത, കെ. കെ സലോചന എന്നിവർ പങ്കെടുത്തു. ജില്ലയിലെ വിവിധ ശാഖകളിൽ നിന്നായി 300 പ്രതിനിധികൾ പങ്കെടുത്തു.