
ചങ്ങനാശേരി : എസ്.ബി കോളേജ് എം.എസ്.ഡബ്ല്യു വിഭാഗത്തിന്റെ ദശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി മണ്ണോരം സ്റ്റുഡൻസ് ഫാർമേഴ്‌സ് ക്ലബിന് തുടക്കമായി. നബാർഡ് കോട്ടയം അസിസ്റ്റന്റ് ജനറൽ മാനേജർ റെജി വർഗീസ് ഉദ്ഘാടനം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഫാ.റെജി പി.കുര്യൻ അദ്ധ്യക്ഷത വഹിച്ചു. ഫാ.ടെഡി സി.കാഞ്ഞൂപ്പറമ്പിൽ ആശംസ പറഞ്ഞു. ഡിപ്പാർട്ട്‌മെന്റ് എച്ച്.ഒ.ഡി ഡോ.ദീപക് ജോസഫ് പദ്ധതിയെക്കുറിച്ച് വിശദീകരണം നൽകി. ഫാ.ആൻസിലോ മാത്യു, എം.എ അശ്വതി, സുബി കെ. വർഗീസ്, ജോയൽ ജോസി എന്നിവർ പങ്കെടുത്തു.