
തലയോലപ്പറമ്പ് : വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈദ്യുതി ഓഫീസ് മാർച്ച് നടത്തി. കെ.പി.സി.സി അംഗം മോഹൻ ഡി. ബാബു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എം.കെ.ഷിബു അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി പി.വി.പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. അഡ്വ.പി.പി.സിബിച്ചൻ, വിജയമ്മ ബാബു, എം.വി.മനോജ്, കെ.ഡി.ദേവരാജൻ, മോഹൻ.കെ തോട്ടുപുറം, കെ.കെ.ഷാജി, ഷൈൻ പ്രകാശ്, സിയാദ് ബഷീർ, എം.ജെ.ജോർജ്, പി.വി.സുരേന്ദ്രൻ, ജയപ്രകാശ്, സുഭഗൻ കൊട്ടൂരത്തിൽ, വി.ആർ.അനുരദ്ധൻ, വി.ടി.ജയിംസ്, ധന്യാ സുനിൽ, സിന്ധു ബിനോയി, എസ്.ശ്യാംകുമാർ, ടി.വി.സുരേന്ദ്രൻ, ജയേഷ് മാംമ്പള്ളി, സി.ജി.ബിനു, പി.എം.മക്കാർ, തുടങ്ങിയവർ പ്രസംഗിച്ചു.