chy

ചങ്ങനാശേരി : വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ കോൺഗ്രസ് ചങ്ങനാശേരി വെസ്റ്റ് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇലക്ട്രിസിറ്റി ഓഫീസ് പടിക്കൽ സംഘടിപ്പിച്ച മാർച്ചും ധർണയും കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ജോസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ബാബു കോയിപ്പുറം അദ്ധ്യക്ഷത വഹിച്ചു. പി.എൻ നൗഷാദ്, തോമസ് അക്കര, പി.വി ജോർജ്, ജോമി ജോസഫ്, മോട്ടി കാവനാടി, റ്റി.എസ് സാബു, പി.എച്ച് അഷറഫ്, ജോബ് വിരുത്തികരി, തോമസുകുട്ടി മനക്കുന്നേൽ, ജസ്റ്റിൻ ബ്രൂസ്,സിബിച്ചൻ പ്ലാമ്മൂട്ടിൽ, ആർ.രാജഗോപാൽ, സിബിച്ചൻ കൈതാരം, തങ്കച്ചൻ പോളയ്ക്കൽ, അരുൺ ബാബു, ജെയിംസുകുട്ടി ഞാലിയിൽ, കെ.വി ഹരികുമാർ, ലാലിമ്മ ടോമി, ഷിബു കുറ്റിക്കാട്, റെജി കേളമ്മാട്ട്, ശ്യാം സാംസൺ, രാജു ആര്യാട്ടുതടം, വാസുക്കുട്ടൻ നായർ, ലൈജു തുരുത്തി തുടങ്ങിയവർ പങ്കെടുത്തു.