മുണ്ടക്കയം: കൊമ്പുകുത്തി ഗവ. ട്രൈബൽ ഹൈസ്‌കൂളിൽ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഹൈടെക് ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ 3ന് നടക്കുമെന്ന് സംഘാടക സമിതി ചെയർമാൻ പി.കെ സുധീർ, ജില്ലാ പഞ്ചായത്തംഗം ശുഭേഷ് സുധാകരൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം പട്ടികജാതി പട്ടികവർഗവികസന വകുപ്പ് മന്ത്രി ഒ.ആർ കേളു ഉദ്ഘാടനം ചെയ്യും. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു മുഖ്യാതിഥിയാവും. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.എസ് പുഷ്പമണി, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, കോരുത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാൻസി സാബു, ജില്ലാ പഞ്ചായത്തംഗം പി.ആർ അനുപമ, ബ്ലോക്ക് പഞ്ചായത്തംഗം രത്നമ്മ രവീന്ദ്രൻ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. വാർത്ത സമ്മേളനത്തിൽ ഹെഡ്മിസ്ട്രസ് കെ.ബി മഞ്ജു, പി.ടി.എ പ്രസിഡന്റ് എ.ഷെഫീഖ് എന്നിവരും പങ്കെടുത്തു.