
ചങ്ങനാശേരി : കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) ചങ്ങനാശേരി നിയോജകമണ്ഡല വാർഷിക സമ്മേളനം ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അലി റാവുത്തർ അദ്ധ്യക്ഷത വഹിച്ചു. പി.റ്റി തോമസ്, പി.ജെ ആന്റണി, കെ.ഡി പ്രകാശൻ, പി.മോഹനചന്ദ്രൻ, വി.ജെ ലാലി, ബേബി ഡാനിയേൽ, കെ.ദേവകുമാർ, സുരേഷ് രാജു, റ്റി.പി ജേക്കബ്, അക്വിൻസ് മാത്യു, ഡോ.ബാബു സെബാസ്റ്റ്യൻ, ഫിലോമിന ജോസഫ്, റ്റി.എസ് ഉണ്ണിക്കൃഷ്ണൻ, തോമസ് അക്കര, ബാബു കോയിപ്പുറം, കെ.എ ജോസഫ്, സിയാദ് അബ്ദുൽ റഹ്മാൻ, അൻസാരി ബാപ്പു, കെ.എം ജോബ് തുടങ്ങിയവർ പങ്കെടുത്തു. പ്രസിഡന്റായി എം.എസ് അലി റാവുത്തറിനെയും, സെക്രട്ടറിയായി പി.റ്റി തോമസിനെയും തിരഞ്ഞെടുത്തു.